Latest NewsNewsInternational

സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ അന്തരിച്ചു

2014ൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് അവശനായിരുന്നു.

സോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ (78) അന്തരിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ആഗോള സാന്നിധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ലീ. 2014ൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് അവശനായിരുന്നു.

Read Also: ഇസ്രായേലുമായുള്ള ബന്ധം ഉണ്ടാക്കിയാല്‍ സ്വന്തം ജനത തന്നെ കൊല്ലും: സൗദി കിരീടാവകാശി

വൈസ് ചെയർമാൻ ജയ് വൈ.ലീ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മരണസമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നതായും ലീയുടെ പൈതൃകം കാത്തുസൂക്ഷിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലുതുമായ കമ്പനിയാണ് സാംസങ്. സ്മാർട്ഫോൺ വിപണിയിൽ മുന്നിൽ നിൽക്കുന്നതും സാംസങ്ങാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button