Latest NewsNewsTechnology

മൂന്ന് ഫീച്ചറുകള്‍ പുതുതായി അവതരിപ്പിച്ച് ട്രൂകോളര്‍.

മൂന്ന് പുതിയ പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിച്ച് ട്രൂകോളര്‍. കോള്‍ റീസണ്‍, എസ്എംഎസ് ഷെഡ്യൂള്‍ ചെയ്യല്‍, എസ്എംഎസ് വിവര്‍ത്തനം എന്നി ഫീച്ചറുകളാണ് അവതരിപ്പിച്ചത്. കോളുകളുടെ കാരണം സജ്ജീകരിക്കാവുന്ന പുതിയ സംവിധാനം 250 ദശലക്ഷം സജീവ ട്രൂകോളര്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാൻ സാധിക്കും. കോള്‍ റീസണില്‍ കോള്‍ വിളിക്കുന്ന വ്യക്തിക്ക് എന്തിനാണ് വിളിക്കുന്നത് എന്ന് സജ്ജീകരിക്കാന്‍ സാധിക്കും, അതിനാൽ കോള്‍ സ്വീകരിക്കുന്നയാള്‍ക്ക് പേഴ്സണല്‍ കോളാണോ ബിസിനസ് കോളാണോ അതോ എന്തെങ്കിലും അത്യവശ്യമാണോ എന്ന് ഇതിലൂടെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

Also read : ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തിയാൽ കോവിഡ്​ യുദ്ധത്തില്‍ വിജയം ഉറപ്പ്: പ്രധാനമന്ത്രി

സ്എംഎസ് ഷെഡ്യൂള്‍ സംവിധാനം പ്ലാറ്റ്ഫോമിന്റെ കോളര്‍ ഐഡി ഫീച്ചര്‍ വിപുലീകരിച്ച് ഉപയോക്താക്കള്‍ക്ക് എസ്എംഎസ് ഷെഡ്യൂള്‍ ചെയ്യാനുള്ള അവസരം നൽകുന്നു. ഇവന്റുകള്‍, മീറ്റിംഗുകള്‍, വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് തുടങ്ങിയവ ഓര്‍മ്മിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. എസ്എംഎസ് വിവര്‍ത്തന ഫീച്ചര്‍, ട്രൂകോളര്‍ ആപ്പില്‍ തന്നെ സന്ദേശം വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് എസ്എംഎസിനും ഇന്‍സ്റ്റന്റ് മെസേജിനും ഇത് ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button