Latest NewsNewsIndia

സൈ​നി​ക​ത​ലത്തിൽ പുതിയ ചുവടുവെപ്പ്; കരസേന മേധാവി നേപ്പാളിലേക്ക്

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ പ്ര​തി​രോ​ധ-​സു​ര​ക്ഷ മേ​ഖ​ല​യി​ല്‍ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നു​ത​കു​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ന്യൂ​ഡ​ല്‍​ഹി: കരസേന മേധാവി നേപ്പാളിലേക്ക്. ഉ​ന്ന​ത സൈ​നി​ക​ത​ല ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ എം.​എം. ന​ര​വ​നെ നവംബറിൽ മൂ​ന്നു​ മു​ത​ല്‍ ആ​റു​വ​രെ നേ​പ്പാ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. അ​തി​ര്‍​ത്തി പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഉ​ല​ഞ്ഞു​നി​ല്‍​ക്കു​ന്ന ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സ​ന്ദ​ര്‍​ശ​നം.

Read Also: ഇ​ന്ത്യ​യു​ടെ വാ​ഗ്​​ദാ​നം നേ​പ്പാ​ള്‍ ത​ള്ളി

എന്നാൽ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ പ​ര​മ്പ​രാ​ഗ​ത പ​തി​വ​നു​സ​രി​ച്ച്‌ നേ​പ്പാ​ള്‍ സൈ​ന്യ​ത്തി‍െന്‍റ ജ​ന​റ​ല്‍ പ​ദ​വി ബ​ഹു​മാ​ന സൂ​ച​ക​മാ​യി പ്ര​സി​ഡ​ന്‍​റ് ബി​ദ്യാ​ദേ​വി ഭ​ണ്ഡാ​രി ജ​ന​റ​ല്‍ എം.​എം. ന​ര​വ​നെ​ക്ക്​ സ​മ​ര്‍​പ്പി​ക്കും. സ​മാ​ന​രീ​തി​യി​ല്‍ നേ​പ്പാ​ളി‍െന്‍റ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ പൂ​ര്‍​ണ​ച​ന്ദ്ര ഥാ​പ്പ​ക്കും ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ന്ത്യ​ന്‍ ക​ര​സേ​ന​യു​ടെ നേ​തൃ​പ​ദ​വി ബ​ഹു​മ​തി ന​ല്‍​കും.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ പ്ര​തി​രോ​ധ-​സു​ര​ക്ഷ മേ​ഖ​ല​യി​ല്‍ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നു​ത​കു​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ഇ​ക്ക​ഴി​ഞ്ഞ മേ​യി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡി‍െന്‍റ പ​ല​ഭാ​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടേ​തെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ നേ​പ്പാ​ള്‍ ഭൂ​പ​ടം പു​റ​ത്തി​റ​ക്കി​യ​താ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സൗ​ഹൃ​ദ​ത്തി​ന് വി​ള്ള​ല്‍ വീ​ഴ്ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button