Latest NewsIndia

നഗരമദ്ധ്യത്തിലെ ബ്യൂട്ടിപാര്‍ലറില്‍ കയറി അതിക്രമം: മൂന്നു പേര്‍ അറസ്‌റ്റില്‍

ഇക്കഴിഞ്ഞ 21 ന് ഉച്ചയ്‌ക്ക് രണ്ടു മണിക്കാണ് സംഭവം.

കൊച്ചി: നഗരത്തിലെ മുല്ലശേരി കനാല്‍ റോഡില്‍ സ്‌ത്രീ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ കയറി അതിക്രമം കാണിച്ച കേസില്‍ പള്ളുരുത്തി ചാണി പറമ്ബില്‍ രതീഷ് (45), ഫോര്‍ട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്ത് വീട്ടില്‍ ആസിഫ് (37), നെട്ടൂര്‍ ബിനാ മന്‍സിലില്‍ നൗഷാദ് (35) എന്നിവരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്‌തു.

ഇക്കഴിഞ്ഞ 21 ന് ഉച്ചയ്‌ക്ക് രണ്ടു മണിക്കാണ് സംഭവം. ഉച്ചത്തില്‍ അസഭ്യം വിളിക്കുകയും പരാതിക്കാരിയുടെ കഴുത്തിന് കുത്തി പിടിക്കുകയും ചെയ്തു. പിന്നീട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന യുവതി പരാതി നല്‍കുകയായിരുന്നു.

read also: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്ട്ര സാമ്പത്തിക ഫോറം

വാടക സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വാടകയ്ക്ക് ബ്യൂട്ടിപാര്‍ലര്‍ എടുത്തു കൊടുത്ത സ്ത്രീ തന്നെയാണ് മുറി ഒഴിയാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button