Latest NewsNewsIndia

രാജ്യത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു: ആശങ്ക ഒഴിയുന്നതായി സൂചന

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു. ഇന്ന് 3,645 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 9,905 പേര്‍ രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 16,48,665 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14,70,660 പേര്‍ ഇതിനോടകം രോഗമുക്തരായി. 89.2 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. 84 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,348 ആയി.

Read also: രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകൾക്ക് തറവില നിശ്ചയിച്ച് കേരളം

തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണത്തിലും കുറവുണ്ട്. 2,708 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 7,11,713 ആയി. 10,956 പേരാണ് ആകെ മരിച്ചത്. 6,71,489 പേര്‍ ഇതുവരെ രോഗമുക്തിനേടി. ആന്ധ്രാപ്രദേശില്‍ 1,901 പേർക്കാണ് രോഗം ബാധിച്ചത്. 8,08,924 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്. 6,606 പേർ മരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button