KeralaLatest NewsNews

തലച്ചോറില്‍ കാക്കിനിക്കറിട്ട ആളാണ് കോടിയേരി ബാലകൃഷ്ണൻ: വിമര്‍ശനവുമായി സി പി ജോണ്‍

തൃശൂര്‍: യു.ഡി.എഫ് മതതീവ്രവാദികളുടെ കയ്യില്‍പെട്ടുപോയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.എംപി നേതാവ് സി.പി ജോണ്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രസ്താവന അതിശയിപ്പിച്ചുവെന്നും തലച്ചോറില്‍ കാക്കിനിക്കറിട്ട ആളാണ് കോടിയേരി ബാലകൃഷ്ണനെന്നും സിപി ജോണ്‍ വ്യക്തമാക്കി. യു.ഡി.എഫ് മതതീവ്രവാദികളുമായി സഖ്യത്തിലെന്ന് പറയുന്ന സിപിഎം തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗുള്‍പ്പെട്ട മുന്നണിയിലാണ്. സിപിഎമ്മും സിപിഐയും ജയിച്ചതില്‍ ലീഗിന്റെ വോട്ടുണ്ട്. മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും സഹായമില്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത് ആലപ്പുഴയിലെ ഒരുസീറ്റ് മാത്രമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: യുഎഇയിൽ ഇന്നും ആയിരം കടന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ടു

എം.എം ഹസനും മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചേരുമ്ബോള്‍ മുസ്‌ലിം തീവ്രവാദമെന്ന് പറയുന്നു. കാക്കിട്രൗസറല്ല, തലച്ചോറില്‍ കാക്കിനിക്കറിട്ടയാളാണ് കോടിയേരി. ലീഗടക്കമുള്ള പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ സുരേന്ദ്രനും ശശികല ടീച്ചറും പറയാത്ത വര്‍ഗീയത കോടിയേരി പറഞ്ഞത് ഇടതുപക്ഷത്തിന് അപമാനമാണ്സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി മുൻപ് സംസാരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ സഖ്യമില്ല. ഫാസിസത്തിനെതിരെ പ്രതികരിക്കുന്നവരുമായി പ്രാദേശിക തലത്തില്‍ സംസാരിക്കുമെന്നാണ് യു.ഡി.എഫ് തീരുമാനമെന്നും സി.പി ജോണ്‍ ആരോപിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button