KeralaLatest NewsNews

18 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊല്ലം: കൊട്ടിയത്ത് 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മയ്യാനാട് സ്വദേശി അനില്‍ കുമാറാണ് പിടിയിലായത്. വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. അനില്‍ കുമാറിനെ കോടതില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കഞ്ചാവ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിക്കുന്ന സംഘവുമായി അനിലിന് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.കൊട്ടിയം മയ്യനാട് പ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button