KeralaMollywoodLatest NewsNewsEntertainment

ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോ… ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എവിടെ കിട്ടും നീതി!!

കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങള്‍ നാടകക്കാര്‍ കേരളത്തിന്‍്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍

 ജാതിവിവേചനം നടത്തിയ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി നാടകപ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തില്‍ സർക്കാർ ഇടപെടാത്തതിനെതിരെ നടന്‍ സന്തോഷ് കീഴാറ്റൂര്‍. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുര്‍ഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്. ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോ. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ഞങ്ങള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ എവിടെ കിട്ടും നീതി എന്നാണ് സന്തോഷ് ചോദിക്കുന്നത്.

സന്തോഷ് കീഴാറ്റൂരിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ബഹുമാന്യനായ കേരള സാംസ്കാരിക വകുപ്പ് മന്ത്രി അറിയാന്‍,
സാര്‍,
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങള്‍ നാടകക്കാര്‍ കേരളത്തിന്‍്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍ കേരള സംഗീത നാടക അക്കാദമിയുടെ മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സര്‍ഗ്ഗാത്മകമായ രീതിയില്‍ സമരം ചെയ്യുകയാണ്.ഈ ദുരിതകാലത്ത് നാടകപ്രവര്‍ത്തകര്‍ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുര്‍ഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്…..
നവോത്ഥാന കേരളം പടുത്തുയര്‍ത്താന്‍ കേരളത്തിലെ നാടകങ്ങളും, നാടകപ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ്
#പാട്ടബാക്കി
#നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി
#അടുക്കളയില്‍നിന്ന്‌അരങ്ങത്തേക്ക്
#നമ്മളൊന്ന്
#കൂട്ടുകൃഷി
#ജ്നല്ലമനുശ്യനാവാന്‍നോക്ക്
#ഋതുമതി
മാറ്റത്തിന്‍്റെ വിത്ത് വിതച്ച നാടകങ്ങളുടെ പേരുകള്‍ എഴുതി തീര്‍ക്കാന്‍ എന്‍്റെ മൊബൈലിലെ GB മതിയാവാത്തതു കൊണ്ട് എഴുതുന്നില്ല സാര്‍..
ഒന്ന് പിറകിലോട്ട് തിരിഞ്ഞ് നോക്കിയാല്‍ മതി ….
സാര്‍,
ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോ…
ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ഞങ്ങള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എവിടെ കിട്ടും നീതി.
തിരഞ്ഞെടുപ്പ് വരുമ്ബോള്‍ തെരുവു നാടകം കളിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ നാടകക്കാരെ തേടി വരാതെ..
ഞങ്ങളെ ചേര്‍ത്ത് പിടിക്കൂ…. തെരുവില്‍ സമാധാനത്തോടെ സമരം ചെയ്യുന്ന ഞങ്ങളുടെ നാടക പ്രവര്‍ത്തകര്‍ക്ക് ഒരു പനി വന്നാല്‍ കുടുംബം പട്ടിണിയാവും.
മണിമാളികകളോ, Bank FD യോ ഉള്ളവരല്ല കേരളത്തിലെ നാടകക്കാര്‍.നേരിന്‍്റെ പക്ഷത്ത് നില്‍ക്കുന്നവരാണ്
സ്നേഹത്തിന്‍്റെ പാട്ട് പാടുന്നവരാണ്
വിപ്ലവത്തിന്‍്റെ വിത്ത് വിതക്കുന്നവരാ…..
ഞങ്ങളുടെ സമരംNews Prime Timil ചര്‍ച്ച ചെയ്യില്ല എന്നറിയാം
പത്രതാളുകളില്‍ വാര്‍ത്തയും ആകില്ല..
എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു….
എന്ന്
സ്നേഹപൂര്‍വ്വം
സന്തോഷ് കീഴാറ്റൂര്‍

shortlink

Related Articles

Post Your Comments


Back to top button