Latest NewsIndia

ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽ

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. ഖുശ്‌ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

മനുസ്മൃതിയുടെ പേരിൽ സ്ത്രീകളെ അപമാനിച്ച ഡിഎംകെ നേതാവ് തിരുമാവളവൻ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കായിരുന്നു ഖുശ്‌ബുവിനെ അറസ്റ്റ് ചെയ്തത്.

മ​നു​സ്മൃ​തി​യി​ല്‍ സ്ത്രീ​ക​ളെ മോ​ശ​മാ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു തി​രു​മാ​വ​ള​വ​ന്‍റെ പ്ര​സ്താ​വ​ന. സം​ഭ​വം ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചെ​ന്നൈ പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ വിം​ഗ് കേ​സെ​ടു​ത്തു. കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​യ ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്,  സി​പി​ഐ, സി​പി​എം, എം​എം​കെ എ​ന്നി​വ​ര്‍ തി​രു​മാ​വ​ള​നെ പി​ന്തു​ണ​ച്ച്‌ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

തന്നെ അറസ്റ്റ് ചെയ്തു പോലീസ് വാനിൽ കയറ്റിയ ചിത്രവും ഖുശ്‌ബു പോസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button