Latest NewsKerala

നവജാത ശിശുവിനെ അനാഥാലയ മുറ്റത്ത്‌ ഉപേക്ഷിച്ച ദമ്പതികള്‍ അറസ്‌റ്റില്‍, പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

മൂലമറ്റം: നവജാത ശിശുവിനെ പന്നിമറ്റത്തുള്ള അനാഥാലയത്തിന്റെ മുറ്റത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികള്‍ അറസ്‌റ്റില്‍. അയര്‍ക്കുന്നം തേത്തുരുത്തില്‍ അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സംഭവത്തെക്കുറിച്ച്‌ കാഞ്ഞാര്‍ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: “അമല്‍ കുമാര്‍-അപര്‍ണ ദമ്പതികള്‍ക്ക്‌ രണ്ടു വയസായ ഒരു കുട്ടിയുണ്ട്‌. ഇതിനിടെ അപര്‍ണ വീണ്ടും ഗര്‍ഭിണിയായി.

ഈ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലി ഇരുവരും പിണക്കത്തില്‍ കഴിയുകയായിരുന്നു. രണ്ടു വയസുള്ള കുട്ടിയുള്ളതുകൊണ്ട്‌ ഭാര്യയെ ഉപേക്ഷിക്കാനും ഭര്‍ത്താവ്‌ മടിച്ചു. കുട്ടിയുണ്ടാകുമ്പോള്‍ അനാഥാലയത്തില്‍ ഏല്‍പ്പിക്കാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ . ഇതിനിടെ പെരുവന്താനം സ്വദേശിയാണ്‌ ഗര്‍ഭത്തിന്‌ ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്‌തെന്നും അപര്‍ണ ഭര്‍ത്താവിനെ ധരിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്‌ച വെളുപ്പിന്‌ അപര്‍ണയ്‌ക്കു പ്രസവവേദനയുണ്ടായി.

സുഹൃത്തിന്റെ വാഹനം ഭാര്യയെ ആശുപത്രിയല്‍ കൊണ്ടുപോകാന്‍ അമല്‍ കുമാര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ തൊടുപുഴയിലേക്കു വരുമ്പോള്‍ വാഹനത്തില്‍വച്ച്‌ അപര്‍ണ പ്രസവിച്ചു. അമല്‍ കുമാറാണ്‌ വാഹനം ഓടിച്ചിരുന്നത്‌. തൊടുപുഴയിലെത്തി നടത്തിയ അന്വേഷണത്തിലാണ്‌ പന്നിമറ്റത്തെ അനാഥാലയം കുട്ടിയെ ഉപേക്ഷിക്കാന്‍ തെരഞ്ഞെടുത്തത്‌.തിരിച്ചുപോയ ഇവര്‍ നെല്ലാപ്പാറയില്‍വച്ചു വാഹനത്തിലെ രക്‌തം കഴുകിക്കളയുകയും നൈറ്റിയും മറ്റും കഴുകി തുണിമാറുകയും ചെയ്‌തു. ഞായറാഴ്‌ച കുട്ടിയെ കണ്ടെത്തിയ ഉടന്‍ അനാഥാലയം നടത്തിപ്പുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു.

read also: ബീഹാര്‍ നിയസഭാ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് നാല് വിപ്ലവങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി

പോലീസ്‌ സ്‌ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഇവരെത്തിയ വാഹനത്തിന്റെ നമ്പര്‍ മനസിലാക്കി. ഞായറാഴ്‌ച രാത്രിയില്‍തന്നെ കാഞ്ഞാര്‍ പോലീസ്‌ കോട്ടയത്തു പോയി വാഹനത്തിന്റെ രജിസ്‌റ്റേഡ്‌ ഉടമയെ കണ്ടെത്തി. ഇയാള്‍ പറഞ്ഞത്‌ അനുസരിച്ച്‌ രാത്രി 10.30 ന്‌ അമല്‍ കുമാറിനെയും അപര്‍ണയേയും കസ്‌റ്റഡിയിലെടുത്തു. അപര്‍ണയെ അന്നുതന്നെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പോലീസ്‌ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

അമല്‍ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും .അപര്‍ണ്ണയുടെ കാമുകന്‍ ആത്മഹത്യ ചെയ്‌തെന്ന വിവരം പോലീസ് വിശ്വസിച്ചിട്ടില്ല.എസ് ഐ.മാരായ പി.ടി.ബിജോയി, ഇസ്മായില്‍, എഎസ്‌ഐ ഉബൈസ് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജഹാന്‍, അശ്വതി, കെ.കെ ബിജു, ജോയി, അന‌സ്, ബിജുജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button