Latest NewsKeralaNews

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാക്കി കൊണ്ടുളള പ്രഖ്യാപനം ഉടനുണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെ.വി തോമസ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അതുമല്ലെങ്കില്‍ യു.ഡി.എഫ് കണ്‍വീനര്‍ എന്നിവയില്‍ ഒന്നായിരുന്നു കെ.വി തോമസിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനം. എന്നാല്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം നീളുകയായിരുന്നു.

പുനഃസംഘടന സമയത്ത് എം.െഎ.ഷാനവാസ് മരിച്ച ഒഴിവില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.വി.തോമസിന്റെ പേര് ഉയര്‍ന്നെങ്കിലും ഇരുഗ്രൂപ്പുകളും അനുകൂലിച്ചില്ല. ഒന്നുകില്‍ ഐഎസിസിയില്‍ അര്‍ഹമായ സ്ഥാനം അല്ലെങ്കില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അതുമല്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ കെ.വി. തോമസ് മുന്നോട്ടു വച്ച ആവശ്യം ഇതായിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് അരൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റ ചാര്‍ജ് ഏറ്റെടുത്ത കെ.വി തോമസ് അവിടെ മികച്ച വിജയം സമ്മാനിച്ചിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമെന്ന ആവശ്യം നീളുകയായിരുന്നു. അടുത്തിടെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പത്തുപേരുടേയും പട്ടിക നല്‍കിയപ്പോഴും കെ.വി.തോമസിന്റെ കാര്യത്തില്‍ തീരുമാനമായില്ല. കെ.വി തോമസിന്റ കാര്യത്തില്‍ ഹൈക്കമാന്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കെ.പി.സി.സി നേതൃത്വം രേഖപ്പെടുത്തിയത്.

കഴിഞ്ഞമാസം സെക്രട്ടറിമാരുടേയും ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പത്തുപേരുടേയും പട്ടിക നല്‍കിയപ്പോഴും കെ.വി തോമസിന്റ കാര്യത്തില്‍ ഹൈക്കമാന്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കെ.പി.സി.സി നേതൃത്വം രേഖപ്പെടുത്തിയത്.

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം.എം ഹസന്‍ കൂടി വന്നതോടെ തന്റെ അതൃപ്തി കേരളത്തിന്റ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനേയും സോണിയഗാന്ധിയേയും കെ.വി തോമസ് നേരിട്ട് അറിയിച്ചിരുന്നു. തുടര്‍ന്ന് ദേശീയനേതൃത്വത്തിന്റ കൂടി ഇടപെടലോടെയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.വി തോമസ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button