KeralaLatest NewsNews

സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായ പ്രമുഖന്‍….

കൊച്ചി: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായ പ്രമുഖനെന്ന് സൂചന. മലയാളിയായ ‘ദാവൂദ് അല്‍ അറബി’യെന്ന വ്യവസായിയാണെന്ന് മൊഴി. കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് ആണ് ഇതു സംബന്ധിച്ച് മൊഴി നല്‍കിയത്.
ദാവൂദ് പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയെന്ന് റമീസ് പറയുന്നു. ചെറിയ അളവിലുള്ള സ്വര്‍ണക്കടത്ത് വേണ്ടെന്നും കുറഞ്ഞത് പത്ത് കിലോയെങ്കിലും നയതന്ത്ര ബാഗേജിലൂടെ കടത്തണമെന്നും സ്വപ്ന റമീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചയിലാണ് ദാവൂദ് അല്‍ അറബിയെ ബന്ധപ്പെടുന്നത്. വലിയ അളവില്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടുള്ളയാളായിരുന്നു ദാവൂദ് അല്‍ അറബി.ഇയാള്‍ യു എ ഇ പൗരനാണെന്നാണ് കെ ടി റമീസ് കസ്റ്റംസിന് നല്‍കിയ മൊഴി. എന്നാല്‍ ദാവൂദ് അല്‍ അറബി യു എ ഇ യില്‍ ഉള്‍പ്പെടെ വന്‍ വ്യവസായ ശൃഖലകളുള്ള മലയാളി വ്യവസായിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Read Also : കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ കയറിക്കൂടിയിരിക്കുന്നത് പാവപ്പെട്ട കൃഷിക്കാരെന്ന വ്യജേനെ അനര്‍ഹര്‍ : അനര്‍ഹരെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി കേന്ദ്രം

കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമര്‍ശിക്കുന്നത്. ഇത് യഥാര്‍ത്ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു അന്വേഷണ സംഘം പരിശോധിച്ചു വരുന്നു.

അതേ സമയം കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ എന്നാണ് റമീസ് വ്യക്തമാക്കുന്നത്. . കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു ‘റമീസ് ഭായ്’ സ്വര്‍ണക്കടത്തു നടത്തുന്നതെന്നു മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അന്വേഷണ സംഘത്തിന്റെ സമ്മര്‍ദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അല്‍ അറബിയും മലയാളിയായ ഫൈസല്‍ ഫരീദുമാണു കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നതെന്നു മൊഴി നല്‍കാനും റമീസ് നിര്‍ബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നല്‍കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button