Latest NewsNewsIndia

സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണപ്രക്രിയയുടെ ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണപ്രക്രിയയുടെ ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ ഭരണസംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് സുതാര്യവും, ഉത്തരവാദിത്വപരവും ഉത്തരം നല്‍കേണ്ട ചുമതലയുള്ളതും ആകേണ്ടത് വികസനത്തിന്റെ അനിവാര്യഘടകമാണ്. അഴിമതിയാണ് ഇതിന്റെയെല്ലാം പ്രധാന ശത്രു. അഴിമതി വികസനത്തെ പ്രതികൂലമായി ബാധിക്കുകയും സമൂഹത്തിലെ സന്തുലിതാവസ്ഥയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് ആന്‍ഡ് ആന്റി – കറപ്ഷന്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button