COVID 19Latest NewsNewsGulfOman

ഒമാനിൽ ആശ്വാസം : കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു

മസ്കറ്റ് : ഒമാനിൽ ആശ്വാസം, കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. 3,063 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,03,060 ആയി ഉയര്‍ന്നുവെന്നും, 90 ശതമാനമാണ് രോഗമുക്തി നിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Also read : പിഞ്ചു കുഞ്ഞിനെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

618 പേര്‍ക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,434ഉം, മരണസംഖ്യ 1,208 ആയി. 24 മണിക്കൂറിനിടെ 57 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 447 പേരാണ് ചികിത്സയിലുള്ളത്. 185 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button