Latest NewsNewsEntertainment

‘ഒരുത്തീ’; നവ്യാനായരും വിനായകനും ഒന്നിക്കുന്ന ചിത്രം ; ആകാംക്ഷയോടെ ആരാധകർ

ചിത്രത്തില്‍ നടന്‍ വിനായകന്‍ പൊലീസ് വേഷത്തില്‍

മലയാള സിനിമയിൽ രണ്ട് കാലഘട്ടങ്ങളിലായി താരമായി തിളങ്ങിയ പ്രിയങ്കരിയായ നായികയാണ് നവ്യ നായര്‍. ഇടക്ക് സിനിമാ ലോകത്തുനിന്നും ആരാധകരെ നിരാശരാക്കി വിട്ടുനിന്നെങ്കിലും ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയില്‍ നല്ല കഥാപാത്രങ്ങളെ സമ്മാനിക്കുന്നുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.ഇപ്പോള്‍ നവ്യ നായര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരുത്തീ’.

കൂടാതെ ചിത്രത്തില്‍ നടന്‍ വിനായകന്‍ പൊലീസ് വേഷത്തില്‍ എത്തുകയാണ് .സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുക.

ബെന്‍സി നാസറാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത് . ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്യുന്നത്. ഗോപീ സുന്ദറും തകര ബാന്‍ഡും ചേര്‍ന്ന് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നു. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന കൈകാര്യം ചെയ്യുന്നത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button