Latest NewsNewsBusiness

നേട്ടം കൈവിട്ടു : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ നേട്ടം കൈവിട്ടു, ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 599.64 പോയന്റ് താഴ്ന്ന് 39922.46ലും നിഫ്റ്റി 159.80 പോയന്റ് നഷ്ടത്തില്‍ 11,729.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് . യുഎസിലും മറ്റ് രാജ്യങ്ങളിലും കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതും വിദേശ നിക്ഷേപകരടക്കം ഓഹരികള്‍ വിറ്റ് ലാഭമെടുക്കാന്‍ തിടുക്കം കൂട്ടിയതും വിപണിക്ക് ദോഷമായത് .

ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1606 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 153 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.7-0.9 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

എന്നാൽ ഭാരതി എയര്‍ടെല്‍, യുപിഎല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Related Articles

Post Your Comments


Back to top button