Latest NewsNewsIndiaCrime

വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന് നേരേ ആസിഡ് ഒഴിച്ച് യുവതി

അഗർത്തല : വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന് നേരേ ആസിഡ് അക്രമണം നടത്തി യുവതി. വെസ്റ്റ് ത്രിപുരയിലെ ഖോവായിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 30-കാരനെ അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശ്വാസനാളിക്കും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പ്രതിയായ ബിനാത്ത സന്താൽ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ എട്ട് വർഷമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. ഇവർ പൂണെയിൽ ഒരുമിച്ച് താമസിച്ചിരുന്നു. യുവാവ് കോളേജിൽ പഠിക്കുമ്പോൾ യുവതി വീട്ടുജോലി ചെയ്താണ് പണം സമ്പാദിച്ചിരുന്നത്. എന്നാൽ 2018 മാർച്ചിൽ യുവതിയെ പൂണെയിൽ തനിച്ചാക്കി യുവാവ് നാട്ടിലേക്ക് മടങ്ങി.

തുടർന്ന് യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനാത്ത കാമുകന്റെ വീട്ടിലെത്തി ന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ കൈയിൽ കരുതിയ ആസിഡ് എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 

Related Articles

Post Your Comments


Back to top button