Latest NewsCricketNews

ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ

എംഎസ് ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഇന്ത്യൻ ടീം ഒരുങ്ങുന്നതിന് ഇടയിലാണ് താരത്തിന് ബിസിസിഐ ആദരമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെ ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന്റെ കവര്‍ ഫൊട്ടോയില്‍ എംഎസ് ധോണി പ്രത്യക്ഷപ്പെട്ടു. “നന്ദി എംഎസ് ധോണി (#ThankYouMSDhoni)” എന്ന കുറിപ്പോടെയാണ് കവര്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്.

Read also: മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കടത്തുകാരുമായി ബന്ധം: കെ.സുരേന്ദ്രൻ

ഓഗസ്റ്റ് 15നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. “നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക,” എന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ധോണിയുടെ 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറാണ് ഇതോടെ അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button