KeralaLatest NewsNews

“ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ചുവാഴിക്കില്ല….ലക്‌ഷ്യം നാടിന്റെ വികസനം മാത്രം ” : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശിവശങ്കറിന്റെ ചെയ്​തികളെ സര്‍ക്കാറിനു മേല്‍ കെട്ടിവെച്ച്‌ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Read Also : ഹിന്ദു വിശ്വാസം വ്രണപ്പെടുത്തിയെന്ന് ആരോപണം ; അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി

അടിസ്​ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച്‌​ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ജനക്ഷേമപരമായ നടപടികളെ തമസ്​കരിക്കാമെന്ന വ്യാമോഹമാണ്​ പ്രതിപക്ഷത്തിനുള്ളത്​.
ഒരു കാര്യം ആവര്‍ത്തിച്ചു പറയുന്നു. ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ചുവാഴിക്കില്ല. നാടിന്റെ വികസ​നം ഉയര്‍ത്തുക എന്ന ദൗത്യമാണ്​ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്​. ഈ യാഥാര്‍ഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ്​ നടക്കുന്നത്​. സ്വര്‍ണക്കടത്ത്​ കസ്​റ്റംസ്​ നിയമത്തി​ന്റെ ലംഘനമാണ്​. കംസ്​റ്റംസ്​ യൂണിയന്‍ ലിസ്​റ്റില്‍ പെട്ടതാണ്​. അവര്‍ ആ കേസ്​ അന്വേഷിക്കുന്നു- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനം അനുഷ്​ഠിച്ചു​വന്ന ശിവശങ്കറിന്​ ഈ കേസില്‍ ബന്ധമുണ്ട്​ എന്ന്​ അറിഞ്ഞപ്പോള്‍ തന്നെ അയാളെ പദവില്‍ നിന്നും മാറ്റി. ഈ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ തന്നെയാണ്​ ആവശ്യപ്പെട്ടത്​ -മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button