Latest NewsNewsIndia

വായു മലിനീകരണം സൃഷ്ടിക്കുന്നവർക്ക് ഒരു കോടി രൂപ പിഴയും തടവും; ഓർഡിനൻസ് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യം നേരിടുന്ന വലിയ പ്രശ്നമാണ് വായു മലിനീകരണം. എന്നാൽ ഇനി വായു മലിനീകരണം സൃഷ്ടിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു.

രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷം ബുധനാഴ്ച രാത്രിയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. രാജ്യ തലസ്ഥാനത്തും, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലുമായി വായു ഗുണനിലവാര മാനേജ്മെൻറ് കമ്മീഷൻ രൂപീകരിക്കാനും തീരുമാനിച്ചു. 18 അംഗ കമ്മീഷന് നേതൃത്വം നൽകുന്നത് മുഴുവൻ സമയ ചെയർപേഴ്‌സണാണ്.

കമ്മീഷനിലെ 18 അംഗങ്ങളിൽ 10 പേർ ബ്യൂറോക്രാറ്റുകളും മറ്റുള്ളവർ ഈ മേഖലയിലെ വിദഗ്ധരും ആക്ടിവിസ്റ്റുകളും ആയിരിക്കണം. പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ മറ്റ് മൂന്ന് മന്ത്രിമാരും കാബിനറ്റ് സെക്രട്ടറിയും ഉണ്ടാകും. ഇവരാകും മൂന്ന് വർഷത്തേക്കുള്ള കമ്മീഷൻ അംഗങ്ങളെ നിയമിക്കുക. വായു മലിനീകരണം നിരീക്ഷിക്കൽ, നിയമങ്ങൾ നടപ്പിലാക്കൽ, ഗവേഷണം എന്നീ മൂന്ന് മേഖലകളാണ് കമ്മീഷൻ പ്രധാനമായും പരിശോധിക്കേണ്ടത്. മൂന്ന് മേഖലകളിലേക്കും കമ്മീഷൻ ഉപസമിതികൾ രൂപീകരിക്കും.

shortlink

Post Your Comments


Back to top button