Latest NewsNewsInternational

“സമാധാനവും , ശാന്തതയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുസ്ലീങ്ങളുടെ കാര്യത്തിൽ ഇടപെടരുത്” ; ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ : സമൂഹത്തിൽ സമാധാനം, സമത്വം, ശാന്തത, സുരക്ഷ എന്നിവ നേടാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ മുസ്ലീങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി . മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇസ്ലാം തീവ്രവാദത്തിനെതിരെ ഫ്രാൻസ് നടപടികൾ ശക്തമാക്കിയിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹസ്സൻ റൂഹാനിയുടെ പ്രതികരണം .

Read Also : കോറോണവൈറസ് : അടുത്ത മൂന്നുമാസം നിര്‍ണ്ണായകം ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം 

മുഹമ്മദ് നബിയെ അപമാനിക്കുന്നത് അക്രമത്തെയും രക്തച്ചൊരിച്ചിലിനെയും പ്രോത്സാഹിപ്പിക്കും. മുഹമ്മദ് നബിയെ അവഹേളിക്കുന്നത് അധാർമികമാണ്. ഇത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു – റൂഹാനി പ്രതിവാര മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.

പാശ്ചാത്യർ ഒരു കാര്യം മനസ്സിലാക്കണം , നബിയെ അവഹേളിക്കുന്നത് എല്ലാ മുസ്ലീങ്ങളെയും, എല്ലാ പ്രവാചകന്മാരെയും ,എല്ലാ മനുഷ്യമൂല്യങ്ങളെയും അപമാനിക്കുന്നതിനും ധാർമ്മികതയെ ചവിട്ടിമെതിക്കുന്നതിനും തുല്യമാണ് . മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് പാശ്ചാത്യര്‍ പിന്തുണ നല്‍കുന്നത് അനീതിയാണെന്നും മുസ്ലീങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും റൂഹാനി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button