Latest NewsIndiaInternational

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ സംഘടിപ്പിച്ച പാക് ഉന്നത ഉദ്യോഗസ്ഥരുടെ വെബ് മീറ്റിംഗില്‍ ഉയര്‍ന്നത് ജയ് ശ്രീരാം വിളികൾ : ഒടുവിൽ മീറ്റിങ് നിർത്തി കണ്ടം വഴി ഓടി പാകിസ്ഥാൻ

പാക് അനുകൂല ജേര്‍ണലിസ്റ്റായ സിജെ വെര്‍ലെമാനും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു.

ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ സംഘടിപ്പിച്ച പാക് ഉന്നത ഉദ്യോഗസ്ഥരുടെ വെബ് മീറ്റിംഗില്‍ ഉയര്‍ന്നത് ജയ് ശ്രീരാം വിളികളും ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ഹിന്ദി പാട്ടുകളും. മീറ്റിംഗിനിടെ ജയ് ശ്രീരാം വിളികള്‍ കേള്‍പ്പിച്ചാണ് സൂം മീറ്റിംഗ് ഇന്ത്യക്കാര്‍ ആഘോഷിച്ചത്.

അതേസമയം പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് സംസാരിക്കാന്‍ കഴിയാത്ത വിധം മീറ്റിംഗില്‍ ഹിന്ദി പാട്ടുകളും ശ്രീരാമന് ജയ് വിളികളും ഉയര്‍ന്നതോടെയാണ് മീറ്റിംഗില്‍ ഇന്ത്യക്കാര്‍ നുഴഞ്ഞുകയറിയെന്ന് സംഘാടകര്‍ തിരിച്ചറിഞ്ഞത്. പാക് അനുകൂല ജേര്‍ണലിസ്റ്റായ സിജെ വെര്‍ലെമാനും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു.

read also:വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നലെ മുതല്‍ എനിക്കെതിരേ വാർത്തകൾ പടച്ചു വിടുന്നത് : ശോഭ സുരേന്ദ്രൻ

പാകിസ്ഥാന്റെ യു‌എന്‍ അംബാസിഡര്‍ മാലിക് നദീം നേതൃത്വം കൊടുത്ത പരിപാടിയിലാണ് ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ശ്രീരാമന് ജയ് വിളികളും ഉയര്‍ന്നത്. മ്യൂട്ട് ചെയ്യൂ എന്ന് മാലിക് നദീം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ഗാനം കേട്ടുകൊണ്ടിരുന്നു. കീപ് ക്രൈയിംഗ് , കീപ് ക്രൈയിംഗ് എന്ന് നിലവിളിക്കുന്ന ശബ്ദവും വീഡിയോയുടെ അവസാനം കേള്‍ക്കാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button