KeralaLatest NewsNews

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണപ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും മറ്റുള്ളവരും പ്രചാരണ പ്രവർത്തനത്തിനായി ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ മുതലായവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

Also read : തന്നെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്ന ശിവശങ്കരന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയത് ഇഡിയുടെ കൈവശമുള്ള ആ തെളിവുകള്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞു ചേരുന്നതും പുന:ചംക്രമണം ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കേരള ഹൈക്കോടതിയും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലും കോവിഡ്-19 വ്യാപന പശ്ചാത്തലത്തിലുമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button