KeralaMollywoodLatest NewsNewsEntertainment

സംഗീത നാടക അക്കാദമിക്ക് മുന്നില്‍ ആര്‍.എല്‍.വി രാമകൃഷ്ണ​ന്റെ ‘പ്രതിഷേധ’ മോഹിനിയാട്ടം

തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതിനെതിരെ ചിലങ്കയും ആടയാഭരണങ്ങളുമില്ലാതെ നൃത്തം ചെയ്ത് ആർ.എൽ.വി രാമകൃഷ്ണൻ. ഇന്നലെ സംഗീതനാടക അക്കാഡമിയുടെ മുന്നിൽ നാടക് ഇടുക്കി ജില്ലാ സമിതി നടത്തിയ പ്രതിഷേധ സമരത്തിലാണ് ആർ.എൽ.വി പ്രതിഷേധ നൃത്തം അവതരിപ്പിച്ചത്.

Read Also : “കമ്മ്യൂണിസത്തിന് നശിക്കാൻ എല്ലായിടത്തും ഒരോ കാരണങ്ങളുണ്ടായിരുന്നു… കേരളത്തിൽ അത് കള്ളക്കടത്തും മയക്ക് മരുന്ന് കടത്തും ആയി മാറുന്നു” : എസ് സുരേഷ്

കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ പി എ സി ലളിത , സെക്രട്ടറി രാധാകൃഷ്ണൻ നായർ എന്നിവരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംഗീത നാടക അക്കാഡമിയിലെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാടകപ്രവർത്തകരുടെ സംഘടനയായ നാടക് (നെറ്റ്‌വർക്ക് ഒഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്‌സ് കേരള) അക്കാഡമിക്ക് മുൻപിൽ നടത്തുന്ന സമരം ഇന്ന് 23-ാം ദിവസം പിന്നിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button