Latest NewsNews

ഭഗവത്‌ഗീത പഠിപ്പിക്കുന്ന 10 പ്രധാന ജീവിതപാഠങ്ങൾ

സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്  ഭഗവാന്‍(പരമാത്മാവ്) അര്‍ജുനന്(ആത്മാവിന്) നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്

1. ഒന്നിനയും ഭയക്കാതിരിക്കുക.

മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ പരമാത്മാവ് തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട്(ആത്മാവിനോട്) മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാകും.

2. ഒന്നിനെയും സംശയിക്കാതിരിക്കുക

ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരുംജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല.

3. വിഷയാസക്തിയില്‍ നിന്ന് മോചനം നേടുക

ലൌകികജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം വിഷയാസക്തികളില്‍ നിന്നും മോചനം നേടുക. കാമം, ക്രോധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എല്ലാത്തരം വിഷയങ്ങളില്‍ നിന്നും മുക്തമായിരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയുക. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മന:ശാന്തിയും കൈവരിക്കാന്‍ കഴിയും.

4. എന്തായിരിക്കും ഫലം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക

എന്തെങ്കിലും കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ള്‍ള്‍ള്‍‍ അതിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക.

5. കര്‍മ്മപഥത്തില്‍ നിന്ന് മാറിനില്‍ക്കാതിരിക്കുക

ചെയ്യാനുള്ള പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക. ചെയ്യാനുള്ള കര്‍മ്മങ്ങളില്‍ നിന്ന് ഓടിയൊളിക്കരുത്. അലഞ്ഞുതിരിയുന്ന മനസ്സാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് പരാജയമാണ്.

6. പരംപൊരുളിനെ തിരിച്ചറിയുക

ലൌകികമായ എല്ലാ കെട്ടുപാടുകളോടും ബന്ധനങ്ങളോടും അടിയറവ് പറയാന്‍ കഴിഞ്ഞാല്‍ പരംപൊരുളിന് കീഴ്പ്പെടാന്‍ നമുക്ക് കഴിയും. ഓരോ മനുഷ്യനും ദൈവത്തിന്റെ കരവിരുതാണ്. ഭൂതകാലത്തെ പഴിക്കുന്നതും ഭാവിയെ ഭയപ്പെടുന്നതും വ്യര്‍ത്ഥമാണ്.സ്വയത്തെയും ഈശ്വരനെയും സൃഷ്ടിയുടെ രഹസ്യവും തിരിച്ചറിയുക എന്നതിലാണ് ആത്മാവിന്റെ സന്തോഷം.

7. സ്വാര്‍ത്ഥബുദ്ധിയാണെങ്കില്‍ ജ്ഞാനമുണ്ടായിട്ടും കാര്യമില്ല…

നമ്മള്‍ ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബം കാണാന്‍ കഴിയും. കണ്ണാടി തെളിമയുള്ളതാണെങ്കില്‍ പ്രതിബിംബവും തെളിമയുള്ളതായിരിക്കും. സ്വാര്‍ത്ഥമതിയായ ഒരാള്‍ക്ക് തന്റെ സ്വഭാവം കൊണ്ടു തന്നെ ഓരോ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാകും.

8. എല്ലാത്തിനോടും സമചിത്തത പാലിക്കുക

ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ദിവസേനയുള്ള തന്റെ പ്രവൃത്തികളില്‍ സംയമനം പാലിക്കാന്‍ കഴിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതോ ഒന്നും കഴിക്കാതിരിക്കുന്നതോ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയോ ഈശ്വരനില്‍ നിന്ന് അകലാന്‍ കാരണമാകുകയോ ഇല്ല..

9. കോപം അബദ്ധത്തിലേക്കുള്ള പാതയാണ്; ശാന്തമായിരിക്കുക

കോപം ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ വിഡ്‌ഢിയാക്കുകയാണ് ചെയ്യുന്നത്. കോപം അനിയന്ത്രിതമാകുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകം നഷ്‌ടമാകും. ഒപ്പം, കാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള കഴിവും നഷ്‌ടമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കുമുള്ള അടിസ്ഥാനപരമായ കാരണം കോപമാണ്. നരകത്തിലേക്കുള്ള മൂന്നു പ്രധാന വാതിലുകളില്‍ ഒന്നാണ് കോപം. കാമവും അത്യാര്‍ത്തിയുമാണ് മറ്റ് രണ്ട് വാതിലുകള്‍. കോപത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയും.

10. ശരീരം എന്നത് നശ്വരമാണ്; ആത്മാവ് അനശ്വരമാണ്…

ഒരു വസ്ത്രത്തിനോട് ആണ് മനുഷ്യശരീരത്തെ ഭഗവത്‌ഗീതയില്‍ ഭഗവാന്‍ ഉപമിക്കുന്നത്. പഴയ വസ്ത്രം മാറ്റി പുതിയ വസ്ത്രം അണിയുന്നതു പോലെയാണ് മനുഷ്യശരീരവും ആത്മാവും. മരണം ശരീരത്തിനു മാത്രമാണ് സംഭവിക്കുന്നത്, ആത്മാവിന് മരണമില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button