COVID 19Latest NewsNewsIndiaEntertainment

വിജയ് ചിത്രം “മാസ്റ്റർ ” ലെ ഗാനത്തിനൊപ്പം നൃത്തം ചെയ്ത് പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാർ ; വീഡിയോ കാണാം

വിജയ് ചിത്രം മാസ്റ്ററിലെ ‘വാത്തി കമ്മിംഗ്’ എന്ന ഗാനത്തിന് പിപിഇ കിറ്റ് അണിഞ്ഞ ഡോക്ടര്‍മാര്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആകുന്നത്.

Also Read :കശ്മീരിലെ ഭൂമി കൈക്കലാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ഒമർ അബ്ദുള്ള

തമിഴ്‌നാട്ടിലെ തിരുപട്ടൂര്‍ എന്ന സ്ഥലത്തെ കോവിഡ് കെയര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കോവിഡ് രോഗികളുടെ ആശങ്ക അകറ്റാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ നൃത്തം ചെയ്ത് രോഗികളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഡോ. വിക്രം കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

എട്ട് മാസത്തിനിടെ 85 ലക്ഷം വ്യൂസ് ആണ് വാത്തി കമ്മിംഗ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ റിലീസിന് ഒരുങ്ങിയ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. തിയേറ്ററില്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button