Latest NewsInternational

ഫ്രാൻസിലെ ഭീകരാക്രമണം; അക്രമി ഏതു രാജ്യക്കാരനെന്ന് കണ്ടെത്തി

പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിലെ പള്ളിയ്ക്ക് സമീപമുണ്ടായ ആക്രമണം നടത്തിയ പ്രതി ടുണീഷ്യക്കാരനായ യുവാവ്. ബ്രാഹീം ഔയിസോയി എന്ന 21 കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ടുണീഷ്യക്കാരനായ ഇയാൾ ഏതാനും ആഴ്ച്ചകൾക്ക് മുൻപാണ് യൂറോപ്പിലെത്തിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു ഫ്രാൻസിലെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ഫ്രഞ്ച് നഗരമായ നൈസിലാണ് ആക്രമണം നടന്നത്. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. 3 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റ് രണ്ട് പേരെ പള്ളിയിൽ വെച്ചും കൊലപ്പെടുത്തുകയുമായിരുന്നു.

read also: അമ്മ ജോലിക്കു പോവുമ്പോ‍ൾ ചേച്ചിമാരാണ് നോക്കിയത്, ഇപ്പോഴും ചേച്ചിമാരുടെ ഓർമയിൽ അവൻ രാത്രി ‍ഞെട്ടി ഉണരും : വാളയാറിലെ ബാക്കി പത്രങ്ങൾ

നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അല്ലാഹ് അക്ബർ എന്ന വാചകം ആവർത്തിച്ച് ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്. ഇറ്റലിയിലെ ദ്വീപായ ലാംപെഡൂസയിൽ സെപ്തംബർ അവസാനം എത്തിയ ഇയാൾ ഒക്ടോബർ ആദ്യ വാരത്തോടെ ഫ്രാൻസിൽ എത്തിയെന്നാണ് വിവരം.

 

Post Your Comments


Back to top button