Latest NewsKeralaNews

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റ ശ്രമമെന്ന് ജോസ് കെ മാണി

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റ ശ്രമമെന്നും ഇത് വിലപ്പോകില്ലെന്നും ജോസ് കെ മാണി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണകേസിലും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും എൻഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

Read also: ഇന്ത്യയുടെ ഭൂമിയില്‍ ചൈന കടന്നു കയറിയെന്ന് പ്രമുഖ ദേശീയ മാധ്യമമായ ‘ദ ഹിന്ദു’; വ്യാജ വാര്‍ത്തയെന്ന് കേന്ദ്രസര്‍ക്കാര്‍

സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും, തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button