Latest NewsNewsEntertainment

തന്മാത്രയിൽ നഗ്നയായി മോഹൻലാലിനൊപ്പം അഭിനയിച്ചതിൽ യാതൊരു മനസ്താപവുമില്ല; അഭിനയമാണ് പ്രധാനം; മീര വസുദേവ്

ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാൻഡ് മാത്രമാണ് താൻ മുന്നോട്ടുവച്ചതെന്നും മീര

വർഷങ്ങൾക്ക് മുൻപ് ബ്ലെസിയുടെ തന്മാത്രയിൽ പരിപൂർണ്ണ നഗ്നയായി മോഹൻലാലിനൊപ്പം അഭിനയിച്ച സീനിനെ പറ്റി നടി മീര വാസുദേവ് ഒരുപാട് നായികമാർ ആ സീൻ അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയിൽ നിന്നും ഒഴിവായിരുന്നെന്നും എന്നാൽ തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നും മീര വാസുദേവ് വ്യക്തമാക്കി.

എന്നാൽ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീർഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാൻഡ് മാത്രമാണ് താൻ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു.

പ്രശസ്ത സംവിധായകൻ ബ്ലെസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ക്യാമറമാൻ, മോഹൻലാലിന്റെ മേക്കപ്പ്മാൻ, പിന്നെ തന്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമിൽ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. മോഹൻലാൽ, ഒരു വലിയ പ്രൊഫൈലിൽ നിൽക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീൻ അഭിനയിക്കാൻ തയ്യാറായി. മോഹൻലാൽ സാറിനൊപ്പം ഈ സീൻ ചെയ്തതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.

പ്രശസ്ത സിനിമയിൽ നിന്ന് മറ്റ് നായികമാർ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button