KeralaLatest NewsNews

മുഖ്യമന്ത്രിയുടെ കള്ളക്കളികളെ പരിഹസിച്ച്‌ ശോഭാ സുരേന്ദ്രന്‍

നിയമത്തിന് അതീതമായി മനസാക്ഷിയെ പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയാറായില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണത്തിനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍റെ കമന്‍റ്.

പാലക്കാട്: മുഖ്യമന്ത്രിയെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ്​ ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അറസ്റ്റിലായതോടെയാണ് ശോഭാ സുരേന്ദ്ര പരിഹാസവുമായി മുന്നോട്ട് വന്നത്. മനസും മനസാക്ഷിയും മനസാക്ഷി സൂക്ഷിപ്പുകാരനും ഇ.ഡിയുടെ കസ്റ്റഡിയിലാണ്. കസ്റ്റഡിയിലാകാന്‍ കാരണം മനസാക്ഷി നിയമത്തിന് അതീതമായി പ്രതിഷ്ഠിച്ചത് കൊണ്ടാണ്. ഇനി എന്തെങ്കിലും? എന്നാണ് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിയമത്തിന് അതീതമായി മനസാക്ഷിയെ പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയാറായില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണത്തിനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍റെ കമന്‍റ്.

Read Also: കോവിഡ് 19: ശബരിമല ഇ-ടെണ്ടറില്‍ പങ്കെടുത്തത് ഒരാള്‍ മാത്രം

എന്നാൽ കഴിഞ്ഞ ദിവസം തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയുമായി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ‘ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം’ എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തക്കെതിരായായിരുന്നു​ ശോഭ പരാതി നല്‍കിയത്​. പേര് പറഞ്ഞിട്ടില്ലെങ്കിലും തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസ്സിലാകുന്ന തരത്തിലാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക്​ പരാതിയില്‍ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്‍ തന്നെയാണ്​ ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്​.

വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്’ -എന്നായിരുന്നു അവര്‍ ഫേസ്​ബുക്കില്‍ കുറിച്ചു. അതേസമയം ‘വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു ശോഭ സുരേന്ദ്രൻ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button