Latest NewsNewsTechnology

രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി ഷവോമിയെ പിന്തള്ളി സാംസങ്

രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി ഷിയോമിയെ പിന്തള്ളി സാംസങ് മാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.ട്രാക്കിംഗ് ഏജന്‍സി കൗണ്ടര്‍പോയിന്റ് പുറത്തിറക്കിയ 2020 ലെ മൂന്നാം പാദ കണക്കുകളില്‍, സാംസങ് ഇന്ത്യന്‍ വിപണിയില്‍ മൊത്തം 24 ശതമാനം വിഹിതമാണ് ശേഖരിച്ചത്. ഷിയോമി 23 ശതമാനവും.

ചൈനീസ് ഉല്‍പന്നങ്ങളും സ്മാര്‍ട്ട്ഫോണുകളും ബഹിഷ്‌കരിക്കാനുള്ള നിരന്തരമായ ആഹ്വാനങ്ങള്‍ക്കിടയിലാണ് ഈ സംഭവവികാസങ്ങള്‍ വരുന്നത്. സാംസങ്ങിനായുള്ള ഓണ്‍ലൈന്‍ ബിസിനസ്സ് ശക്തമായി വളരുകയാണ്, മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വോള്യങ്ങളിലേക്ക് ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംഭാവന നേരത്തെ രേഖപ്പെടുത്തിയ 15 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഇരട്ടിയായിയെന്ന് സാംസങ്ങിന്റെ ഓണ്‍ലൈന്‍ വൈസ് പ്രസിഡന്റ് അസിം വാര്‍സി പറഞ്ഞു.

2018 ലെ മൂന്നാം പാദത്തില്‍ രാജ്യത്ത് സാംസങിനെ ഷവോമി മറികടന്നു, ഇതിനെത്തുടര്‍ന്ന് നിരവധി ചൈനീസ് ബ്രാന്‍ഡുകളായ ഓപ്പോ, വിവോ, റിയല്‍ മീ എന്നീ പുതിയ ഫോണുകള്‍ വിപണിയിലെത്തിച്ച് ഇന്ത്യയില്‍ വ്യാപകമായി പരസ്യം നല്‍കി.

ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ നിഷേധാത്മക വികാരം അടുത്തിടെ പുറത്തിറങ്ങിയ ഫോണുകളുടെ വില്‍പനയെ ബാധിച്ചേക്കാമെന്ന് കൗണ്ടര്‍പോയിന്റ് പ്രസ്താവിച്ചു. എന്നാല്‍ പാന്‍ഡെമിക് സമയത്ത് വ്യത്യസ്ത ഘടകങ്ങള്‍ മൂലമുണ്ടായ ഉല്‍പാദന തടസ്സങ്ങള്‍ കാരണം ഷവോമിയുടെ വില്‍പന കുറയാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി വിലയിരുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button