COVID 19USALatest NewsNewsInternational

കോവിഡ് വ്യാപനത്തിന് അയവില്ല : യു.എസിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന

വാഷിംഗ്‌ടൺ : കോവിഡ് വ്യാപനത്തിൽ അയവില്ലാതെ അമേരിക്ക. കഴിഞ്ഞ 24മണിക്കൂറിനിടെ 94,000 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. . ഒരു രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ ദിവസം 91,000 പേർക്കും രോഗം സ്​ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. ​ ഇതുവരെ 2,29,000 പേരാണ്​ മരിച്ചത്​. ശൈത്യകാലം വരുന്നതോടെ യു.എസിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ ​ നൽകിയിരുന്ന മുന്നറിയിപ്പ്. കോവിഡ്​ വ്യാപനം രൂക്ഷമാകുന്നതോടെ ആരോഗ്യ സംവിധാനം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്കൻ സർക്കാർ.

Also read : കോവിഡ് : ഗൾഫ് രാജ്യത്ത് 20മരണം കൂടി

അമേരിക്കയുടെ മധ്യ, തെക്കൻ ഭാഗങ്ങളിലാണ്​ രോഗവ്യാപനം രൂക്ഷമായത്. പ്രദേശത്തെ ആശുപത്രികളെല്ലാം നിറഞ്ഞു. . ടെക്​സസിലെ എൽ പാസോയിൽ രോഗവ്യാപനം രൂക്ഷമായതോടെ ഇൗയാഴ്​ച കർഫ്യൂ ഏർപ്പെടുത്തി. പ്രദേശത്ത്​ കൂടുതൽ ഫീൽഡ്​ ആശുപത്രികളും സജ്ജീകരിച്ചു. അതേസമയം അവശ്യേതര ബിസിനസ്​ സ്​ഥാപനങ്ങൾ അടച്ചുപൂട്ടിയിടാനുള്ള നീക്കത്തെ മേയറും അറ്റോർണി ജനറലും എതിർത്തതായി വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button