Latest NewsNewsInternational

13 വയസ്സുകാരിയെ 44 കാരൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റി വിവാഹം ചെയ്തതായി പരാതി

കറാച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മതം മാറ്റിയതായി പരാതി.പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ 44കാരനാണ് തട്ടിക്കൊണ്ടു പോയത്. ഇയാൾ പെൺകുട്ടിയെ മതം മാറ്റി വിവാഹം ചെയ്തതായുള്ള ആരോപണമാണ് ഉയരുന്നത്. സമാനമായ സംഭവങ്ങളിൽ ഇരകള്‍ക്കെതിരായ പാക് കോടതി വിധിയ്ക്ക് പിന്നാലെ സംഭവം അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചാ വിഷയമായിരിക്കുകയാണ്.

ഒക്ടോബര്‍ 13നാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇയാൾ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന വ്യക്തി കുട്ടിയ്ക്ക് 18 വയസുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇസ്ലാമിലേയ്ക്ക് മതം മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നതെങ്കിലും കുട്ടി സ്വന്തം നിലയ്ക്ക് മതം മാറിയതാണെന്നാണ് പാക് കോടതിയുടെ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button