Latest NewsKeralaNews

കോട്ടയത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിയില്‍

കോട്ടയം : കോട്ടയം ജില്ലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ജില്ലയിലെമ്പാടും സി പി എം ,കോണ്‍ഗ്രസ് ,കേരള കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ കക്ഷികളില്‍ നിന്ന് രാജിവെച്ച് അനവധി പേരാണ് ബി ജെ പിയില്‍ ചേരുന്നതെന്ന് കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

അതേസമയം ഇന്ന് രാമപുരം, തലപ്പുലം പഞ്ചായത്തുകളില്‍ നൂറോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സ്വീകരണ ചടങ്ങുകളില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ,സംസ്ഥാന സമിതി അംഗം എന്‍ ഹരി ജില്ലാ നേതാക്കള്‍, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തതായി അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. രാജിവച്ച് എത്തിയവര്‍ക്ക് അംഗത്വം നല്‍കുന്നതിന്റെ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നോബിള്‍ മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ജില്ലയിലെമ്പാടും സി പി എം ,കോണ്‍ഗ്രസ് ,കേരള കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ കക്ഷികളില്‍ നിന്ന് രാജിവെച്ച് അനവധി പേരാണ് ബി ജെ പിയില്‍ ചേരുന്നത്
ഇന്ന് രാമപുരം, തലപ്പുലം പഞ്ചായത്തുകളില്‍ നൂറോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സ്വീകരണ ചടങ്ങുകളില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ,സംസ്ഥാന സമിതി അംഗം എന്‍ ഹരി ജില്ലാ നേതാക്കള്‍, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button