KeralaLatest NewsNews

25 ടണ്‍ സവാളയുമായി വന്ന ലോറി അപ്രത്യക്ഷം; ദുരൂഹത

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി കാണാതായതോടെ വ്യാപാരി വിതരണക്കാരെ ബന്ധപ്പെട്ടു.

കൊച്ചി: എറണാകുളത്തെ വ്യാപാരി വാങ്ങിയ 25 ടണ്‍ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും 25 ടണ്‍ സവാളയുമായി പുറപ്പെട്ട ലോറി കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെത്തേണ്ടതായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി കാണാതായതോടെ വ്യാപാരി വിതരണക്കാരെ ബന്ധപ്പെട്ടു.

Read Also: ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം,പക്ഷെ ഞാൻ പറയില്ല; അടുത്ത ബോംബുമായി ചെന്നിത്തല

എന്നാൽ കളമശേരിയിലെ ജെമീസ് എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് സവാള കയറ്റിയയച്ചതെന്ന് മഹാരാഷ്ട്രയില്‍ നിന്നും വിവരം ലഭിച്ചു.വാഹനത്തിന്റെ രേഖകളും ഡ്രൈവറുടെ ഫോട്ടോയും അയച്ചുനല്‍കി. അതേസമയം ലോറി തങ്ങളടേതല്ലെന്നാണ് ജനീസ് എന്റര്‍പ്രൈസസ് അറിയിച്ചത്.. സിമന്‍റ് വിതരണത്തിനായി മാത്രമുപയോഗിക്കുന്ന ലോറി മഹാരാഷ്ട്രയില്‍ പോയിട്ടേയില്ല. സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയതായും സ്ഥാപന ഉടമ അബ്ദുള്‍ ജലീല്‍ പറയുന്നു.

സവാള കടത്തിലൂടെ 20 ലക്ഷത്തോളം രൂപ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. വ്യാജനമ്പറുകളുപയോഗിച്ച്‌ ചരക്ക് കടത്ത് പതിവാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വിലയേറി നില്‍ക്കുന്ന സമയത്ത് റബറും മറ്റും കടത്തിയ സംഭവങ്ങളുണ്ട്. മോഷ്ടിക്കുന്ന ലോറികളാകും ഇതിനായി ഉപയോഗിക്കുക. ചരക്കിന്റെ പണവും പൊളിക്കാന്‍ നല്‍കുന്ന ലോറിയുടെ പണവും കണക്കാക്കിയാല്‍ വന്‍ തുകയാവും തട്ടിപ്പുകാര്‍ക്ക് ലഭിക്കുക.

shortlink

Post Your Comments


Back to top button