COVID 19KeralaLatest NewsNews

ശബരിമലയിൽ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന് ഹർജി ; വിശദീകരണം തേടി ഹൈക്കോടതി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 20,000 പേ​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി സ​ര്‍​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. ദി​വ​സ​വും 1000 ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കാ​നു​ള്ള ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം എ​ന്ത്​ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.

Read Also : ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് 

തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പ്ര​തി​ദി​നം 20,000 പേ​ര്‍​ക്കു​വ​രെ പ്ര​വേ​ശ​നം ന​ല്‍​കു​ന്നു​ണ്ടെ​ന്നും ശ​ബ​രി​മ​ല​യി​ലും സ​മാ​ന രീ​തി​യി​ല്‍ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും കാ​ണി​ച്ച്‌​ ചെ​ന്നൈ അ​ണ്ണാ​ന​ഗ​ര്‍ സ്വ​ദേ​ശി കെ.​പി. സു​നി​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ശ​ര​ണ​പാ​ത​യി​ല്‍ 500 മീ​റ്റ​ര്‍ ഇ​ട​വി​ട്ട് അ​ണു​ന​ശീ​ക​ര​ണ ട​ണ​ല്‍ ഒ​രു​ക്കു​ന്ന​ത​ട​ക്കം വ്യ​ക്ത​മാ​ക്കി സ​സ്യ​ജ​ന്യ ശു​ചീ​ക​ര​ണ ഉ​ല്‍​പ​ന്ന നി​ര്‍​മാ​ണ​ക്ക​മ്ബ​നി സ​മ​ര്‍​പ്പി​ച്ച സ​മ​ഗ്ര പ​ദ്ധ​തി​യും ഹ​ര​ജി​ക്കൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button