KeralaLatest NewsIndiaCrime

സഹോദരിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

വിജയവാഡ : തന്‍റെ സഹോദരിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭാര്യ.  ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി നസിയ എന്ന യുവതിയാണ് അവിഹിതബന്ധം ആരോപിച്ച് ഭർത്താവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ ഖാദർ ബാഷ (28) എന്ന യുവാവ് വിജയവാഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്ക് നാൽപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് ഇനഗുദുരു പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസ് പറയുന്നത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് നസിയയും ഖാദറും തമ്മിൽ വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങളായി. ഇവർക്ക് നാലു കുട്ടികളുമുണ്ട്. എന്നാൽ അടുത്തിടെ ഇയാൾ നസിയയുടെ സഹോദരിയുമായി സ്നേഹ ബന്ധത്തിലായി. ഇരുവരും ഒന്നിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഈ യുവതിയെ ഖാദർ രണ്ടാമതായി വിവാഹം ചെയ്തതായും പറയപ്പെടുന്നുണ്ട്.

ഭർത്താവിന്‍റെ ഈ ബന്ധത്തെച്ചൊല്ലി നസിയ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. എന്നാൽ ഇയാൾ രണ്ടാമത് വിവാഹം ചെയ്തു എന്ന വിവരം അറിഞ്ഞതോടെ യുവതി ഭർത്താവിനെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വഴക്കിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ പ്രദേശവാസികളാണ് തീ കെടുത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ മുഖത്തും ശരീരത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്. നസിയയെ വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

Related Articles

Post Your Comments


Back to top button