CricketLatest NewsNewsSports

“അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഉണ്ടാവുമോ ? ” എന്ന ചോദ്യത്തിന് മറുപടിയുമായി എം എസ് ധോണി

ചെന്നൈയുടെ അവസാന മത്സരത്തിന്റെ ടോസിങ്ങിനിടെ കമന്റേറ്റര്‍ ഡാനി മോറിസണിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എം എസ് ധോണി.അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിഗ് (ഐ‌പി‌എല്‍) മത്സരങ്ങളിലും ചെന്നൈക്ക് വേണ്ടി ഇറങ്ങുമെന്ന് ധോണി വ്യക്തമാക്കി.

“ഇത് മഞ്ഞ ജഴ്സിയിലെ നിങ്ങളുടെ അവസാന കളിയാകുമോ?” എന്നായിരുന്നു ഡാനി മോറിസന്റെ ചോദ്യം.

“തീര്‍ച്ചയായും അല്ല,” എന്ന് ധോണി ഉടനെ മറുപടി പറഞ്ഞു.

https://twitter.com/DhoniGifs/status/1322837140850401280?ref_src=twsrc%5Etfw

ധോണി അവസാനമായി ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത് 2019 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലായിരുന്നു.

ഈ വര്‍ഷം എക്കാലത്തെയും മോശമായ സീസണാണ് സി‌എസ്‌കെക്ക് ലഭിച്ചത്. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലാണ് ഇത്തവണ സിഎസ്കെ. മൂന്ന് തവണ ചാമ്ബ്യന്മാരായ, വര്‍ഷങ്ങളായി തങ്ങളുടെ സ്ഥിരത കാത്തുസൂക്ഷിച്ചിരുന്ന ടീം പക്ഷേ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button