Latest NewsIndia

നിരന്തരമായി ഫോണില്‍ വിളിച്ചു ശല്യം; ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് നേതാവിനെ സ്ത്രീകള്‍ പഞ്ഞിക്കിട്ടു (വീഡിയോ)

ലക്‌നൗ: സ്ത്രീകളെ ശല്യം ചെയ്ത കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. ജലാവ് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനൂജ് മിശ്രയെയാണ് രണ്ടു സ്ത്രീകള്‍ മര്‍ദ്ദിച്ചത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനോട് പരാതിപ്പെട്ടെങ്കിലും അനൂജ് മിശ്രയ്‌ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

read also: സമുദ്രനിരപ്പില്‍നിന്നു 16,000 അടി ഉയരത്തിലുള്ള മേഖലയില്‍ തണുത്തുറഞ്ഞ കിടങ്ങിൽ സൈനികന് വിജയകരമായി അപ്പെന്‍ഡിസൈറ്റിസ്‌ ശസ്‌ത്രക്രിയ നടത്തി കരസേനാ ഡോക്‌ടര്‍മാര്‍

ഇതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് തങ്ങള്‍ എത്തിയതെന്നും ഇവര്‍ പറയുന്നു. നിരന്തരമുള്ള ശല്യം സഹിക്കാനാവാതെയാണ് പ്രിതകരിച്ചതെന്ന് സ്ത്രീകള്‍ പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.അതേസമയം സംഭവം ഇതുവരെ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button