Latest NewsKeralaIndia

ബിനീഷ് കോടിയേരിയുടെ ജാമ്യ സാധ്യതകള്‍ അകലുന്നു, നാർക്കോട്ടിക് ബ്യുറോ അറസ്റ്റുണ്ടാകുമോ എന്നും ഭയം, ബിനീഷിന്റെ നിര്‍ദേശപ്രകാരം അനൂപിന് പണം ഇട്ട സംവീധായകനും കുടുങ്ങും

ബിനീഷിന്റെയും അനൂപിന്റെയും സൗഹൃദ വലയത്തിലുള്ള പല സിനിമാ താരങ്ങളെയും എന്‍സിബിയും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു

ബംഗളുരു: മയക്കു മരുന്നു കേസിലെ പ്രതിക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിലെ കസ്റ്റഡിയില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിതിരെ കൂടുതൽ തെളിവുകള്‍ നിരത്തി ഇഡി. മയക്കുമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ബോസ് ബിനീഷാണെന്നു തെളിയിക്കുന്ന വിധത്തിലുള്ള രേഖകളാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്.

ബിനീഷ് കോടിയേരി ലഹരി മരുന്നു ഉപയോഗിച്ചിട്ടുണ്ടെന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് തന്നെ മൊഴി നല്‍കിയിട്ടുണ്ടെന്ന കാര്യവും ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. ഇതോടെ കേസില്‍ സാമ്പത്തിക സഹായത്തിനപ്പുറം ബിനീഷ് മയക്കുമരുന്നു കേസിലും പ്രതിയാകും. ഇഡിക്ക് പുറമെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ അറസ്റ്റു ചെയ്‌തേക്കും.ഏഴുവര്‍ഷത്തിനിടെ 5.17 കോടി രൂപ ബിനീഷ് നേരിട്ടും മറ്റു പലര്‍ വഴിയും മയക്കുമരുന്നു കച്ചവടത്തില്‍ മുടക്കിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ഇഡിയുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്കു മാത്രമെ എന്‍സിബി ബിനീഷിനെ അറസ്റ്റു ചെയ്യൂ. ഇതോടെ ബിനീഷിന്റെ ജാമ്യമടക്കമുള്ള കാര്യങ്ങള്‍ ഉടനുണ്ടാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ബിനീഷിന്റെ നിര്‍ദേശ പ്രകാരം 12 ലക്ഷത്തിലേറെ രൂപ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടില്‍ ഇട്ട സംവീധായകനെ ഇഡി ചോദ്യം ചെയ്തിരുന്നു. ബിനീഷിന്റെയും അനൂപിന്റെയും സൗഹൃദ വലയത്തിലുള്ള പല സിനിമാ താരങ്ങളെയും എന്‍സിബിയും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ പേരെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യും.

read also: അഭയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സിബിഐ : തൊണ്ടി മുതലുകള്‍ നശിപ്പിച്ചത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍

നേരത്തെ ഇഡി ചുമത്തിയിരിക്കുന്ന കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുള്‍ പ്രകാരം ബിനീഷിനെ മൂന്നു മാസംവരെ ജാമ്യമില്ലാതെ തടവില്‍ വയ്ക്കാവുന്നതാണ്.ഇതിനു പുറമെ എന്‍സിബി കൂടി കേസെടുത്താല്‍ ബിനീഷിന്റെ ജാമ്യ സാധ്യതകള്‍ മങ്ങുകയാണ്. ഇതോടെ അടുത്ത മൂന്നുമാസം കൂടി ബിനീഷ് ബംഗളുരുവില്‍ തന്നെ ജയിലില്‍ കഴിയേണ്ടി വരും. ഇഡി കസ്റ്റഡിയില്‍ ബിനീഷ് കടുത്ത അസ്വസ്ഥനാണ്.

കാര്യമായ വിശ്രമം ഇഡി ബിനീഷിന് നല്‍കുന്നില്ല. ബിനീഷിന്റെ പെരുമാറ്റവും ഇഡി ഉദ്യോഗസ്ഥര്‍ക്ക് പിടിക്കുന്നില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതിനിടെ ബിനീഷിന്റെ സ്വത്തു വകകളിലും അനധികൃത ഇടപാടിലും കേരളത്തിലും ഇഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button