Latest NewsNewsIndia

ഖാലിസ്താൻ ഭീകര സംഘടനയുടെ 12 വെബ്‌സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖാലിസ്താൻ ഭീകര സംഘടനയുടെ 12 വെബ്‌സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ഐടി ആക്ട് 69 എ പ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ നടപടി.നിരോധിക്കാൻ നിർദ്ദേശം നൽകിയതിൽ ചില വെബ്‌സൈറ്റുകൾ സിഖ് ഫോർ ജസ്റ്റിസ് നേരിട്ട് നിയന്ത്രിക്കുന്നവയാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.

Read Also : സ്പീഡ് കാമറ പിഴ ചുമത്തുന്നതിൽ ഹൈക്കോടതിയുടെ സ്റ്റേ എല്ലാവർക്കും ബാധകമല്ല ; വിശദീകരണവുമായി പോലീസ് 

ആദ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഇലക്ട്രോണിക്സ്ആന്റ് ഇൻഫർമേഷൻ മന്ത്രാലയമാണ് വെബ്‌സൈറ്റുകൾ നിരോധിക്കുന്നത്. വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിസ്താൻ ഭീകരതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ വെബ്‌സൈറ്റുകൾ നടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button