KeralaLatest NewsNews

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമ്പോള്‍ ഒന്നും പറയാനാകാതെ സിപിഎമ്മും കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും : കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സാധ്യത

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമ്പോള്‍ ഒന്നും പറയാനാകാതെ സിപിഎമ്മും കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും. ബിനീഷിനെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ സമയം അടുത്തിരിക്കെ ഉയര്‍ന്ന ആരോപണം ദിവസങ്ങള്‍ കഴിയുന്തോറും ശക്തമായി കൊണ്ടിരിക്കുകയാണ്.

Read Also : ബിനീഷ് കോടിയേരി ഇനി പുറംലോകം കാണില്ലെന്നുറപ്പായി ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നതിന് തെളിവുള്ളതായി ഇഡി.. കേരളത്തിലും ദുബായിലും ഉള്ള കേസുകളിലെ കുറ്റവാളി

മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛന്‍മാര്‍ക്ക് ബാധ്യതിയില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാമെന്ന ശക്തമായ വികാരം അണികള്‍ക്കിടയിലുമുണ്ട്. അതുകൊണ്ടുതന്നെ പ്രതിസന്ധി മറികടക്കാനുള്ള ആലോചന സി പി എം കേന്ദ്രങ്ങളില്‍ തുടങ്ങി. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാണ്.

അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം നടത്തുകയാണെന്ന വാദം എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ബിനീഷിനെതിരായ കേസിന്റെ ഗൗരവം പാര്‍ട്ടി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. ബിനീഷ് കുറ്റമുക്തനാണെന്ന് തെളിയുന്നത് വരെ കോടിയേരി മാറി നില്‍ക്കേണ്ടതു തന്നെയാണെന്നാണ് ചില നേതാക്കളുടെയും അഭിപ്രായം. ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി മാറി നില്‍ക്കുക. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ശനിയാഴ്ച ഓണ്‍ലൈനില്‍ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്. എസ് രാമചന്ദ്രന്‍പിള്ളയോ, എം വി ഗോവിന്ദന്‍മാസ്റ്ററോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button