COVID 19KeralaLatest NewsNews

ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

തിരുവനന്തപുരം: യാത്രക്കാരെ കൂടുതൽ ആകർഷിക്കാനും യാത്രികരുടെ എണ്ണം വർധിപ്പിക്കാനുമാണ് ടിക്കറ്റിൽ ഇളവ് വരുത്തിയിരിക്കുന്നത്. സർവ്വീസുകളെല്ലാം ഏതാണ്ട് പഴയ രീതിയിൽ തന്നെ പുനരാംരംഭിച്ചതോടെയാണ് കെഎസ്ആർടിസിയുടെ പുതിയ തീരുമാനം.

Read Also : 2021 ലെ സര്‍ക്കാര്‍ കലണ്ടർ പുറത്തിറക്കി

സൂപ്പർഫാസ്റ്റ് സർവ്വീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് അനുവദിച്ച് കെഎസ്ആർടിസി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ നിരക്കുകളിലാണ് ഇളവ്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാലാണ് ഇളവ് അനുവദിച്ചത്.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഇളവ് നടപ്പിലാക്കും. എന്നാൽ ചൊവ്വാഴ്ച്ച അവധി ദിവസമാണെങ്കിൽ ബുധനാഴ്ച്ച ഈ ഇളവ് ഉണ്ടായിരിക്കില്ല. ബുധനാഴ്ച്ച പൊതു അവധി ദിവസമാണെങ്കിൽ വ്യാഴാഴ്ച്ചയും സൗകര്യം ഉണ്ടായിരിക്കില്ല. അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കെ എസ് ആർ ടി സി ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button