COVID 19Latest NewsNewsInternational

കോവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ അന്ത്യചുംബനം നല്‍കി വിശ്വാസികള്‍

പോഡ്‌ഗോറിക്ക: കോവിഡ് പ്രോട്ടോകോളുകൾക്ക് പുല്ലുവില നൽകി കൊറോണ ബാധിച്ചു മരിച്ച ബിഷപ്പിന് അന്ത്യ ചുംബനം നല്‍കി വിശ്വാസികള്‍. ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചാണ് രോഗം ബാധിച്ചുമരിച്ചത്. മോണ്ടെനെഗ്രോയിലാണ് സംഭവം.

Read Also : കോവിഡ് അതിവേഗം വ്യാപകമായി പടർന്നു പിടിക്കുന്നതിന്റെ കാരണം പുറത്ത് ; പഠനറിപ്പോർട്ട് പുറത്ത് വിട്ട് ഗവേഷകർ

കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് വലിയ ജനക്കൂട്ടം ബിഷപ്പിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ബിഷപ്പിന്റെ ഭൗതിക ദേഹം പെട്ടിയിലാക്കി വെയ്ക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും കാറ്റില്‍പ്പറത്തിയെത്തിയ വിശ്വാസികള്‍ ബിഷപ്പിന്റെ കരങ്ങളിലും നെറ്റിയിലും അന്ത്യചുംബനം നല്‍കുകയായിരുന്നു.

അതേസമയം, ഈ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ വ്യക്തിയാണ് അന്തരിച്ച ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചെന്ന് മോണ്ടെനെഗ്രോയുടെ നിയുക്ത പ്രധാനമന്ത്രി സിഡ്രാവ്‌കോ ക്രിവോകാപിക് പറഞ്ഞു. രാജ്യത്ത് ഇതുവരെ 18,432 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. 300ലധികം ആളുകള്‍ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button