Latest NewsNewsIndia

ഇന്റീരിയല്‍ ഡിസൈനറിന്റെ മരണത്തില്‍ ഉത്തരവാദിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത റിപ്പബ്ലിക്കന്‍ ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ പൊലീസ് മര്‍ദ്ദിച്ചതായി അഭിഭാഷകന്‍

മുംബൈ: ഇന്റീരിയല്‍ ഡിസൈനറിന്റെ മരണത്തില്‍ അര്‍ണബിന് പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത റിപ്പബ്ലിക്കന്‍ ടി വി മോധാവി അര്‍ണബ് ഗോസ്വാമിക്കു അറസ്റ്റിനിടെ മര്‍ദനമേറ്റതായി അര്‍ണബിന്റെ അഭിഭാഷകന്‍. രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് അര്‍ണബിനെ മര്‍ദ്ദിച്ചതായും, അര്‍ണബിനെ അറസ്റ്റു ചെയ്യുന്ന കാര്യം ഭാര്യയെ അറിയിച്ചില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു. അര്‍ണബിന്റെ കുടുംബത്തെ ബലമായി വീട്ടില്‍ നിന്നും പുറത്താക്കിയ പൊലീസ് 3 മണിക്കൂറോളം വീട്ടില്‍ കയാറാന്‍ അനുവദിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അര്‍ണബിന്റെ ഇടതു കയ്യില്‍ കാണുന്ന മുറിവ് അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ത്തില്‍ സംഭവിച്ചതാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Read Also : മകന്റെ അറസ്റ്റില്‍ തകര്‍ന്ന് ഒറ്റപ്പെട്ട് കോടിയേരി… മക്കളുടെ പോക്കിനെപ്പറ്റിയും നിയന്ത്രിക്കേണ്ട കാര്യങ്ങളെപ്പറ്റിയും കോടിയേരിയ്ക്ക് പിണറായി മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അണിയറയില്‍ സംസാരം.. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മൗനം

സംഭവത്തില്‍ ബിജെപിയിടെ പ്രതികരണത്തിന് മറുപടിയുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായ അനില്‍ പ്രതാപ് സേന രംഗത്തത്തി. ബിജപിയുടെ പ്രതിഷേധം കണ്ടാല്‍ അര്‍ണാബ് ഗോസ്വാമി ബിജെപിയുടെ വക്താവ് ആയിരുന്നെന്ന് തോന്നുമെന്ന് പ്രതാപ് സേന പരിഹസിച്ചു. ഈ അറസ്റ്റില്‍ സര്‍ക്കാരിന് യാതൊരു വിധ പങ്കും ഇല്ല. ആത്മഹത്യക്കുറുപ്പില്‍ അര്‍ണബ് സ്വാമിയുടെ പങ്ക് വ്യക്തമായതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ ഭര്‍ത്താവു നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് നീതി ലഭിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ലേയെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ചോദിച്ചു.

ഇന്ന് രാവിലെ 6 മണിയോടെയാണ് മുബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. 53വയസുകരാനായ ഇന്റീരിയല്‍ ഡിസൈനറിന്റെ മരണത്തില്‍ അര്‍ണബിന് പങ്കുണ്ടെന്നാണ് കേസ്. റിപ്പബ്ലിക് ടിവി സ്ഥാപനത്തില്‍ നിന്നും കിട്ടാനുള്ള പണം ലഭിക്കാത്തതു മൂലമാണ് ആത്മഹത്യയെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. 2018ല്‍ സംഭവിച്ച കേസില്‍ നേരത്തെ മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആത്മഹത്യചെയ്ത ആളുടെ മകള്‍ നല്‍കിയ പുതിയ പരാതിയില്‍ പുനരന്വേഷണത്തിന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഉത്തരവിടുകയായിരുന്നു

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button