KeralaLatest NewsNews

ബിനീഷ് കേസ് മ​നു​ഷ്യ​ക്ക​ട​ത്തി​ലേ​ക്കും…ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ലും ല​ത്തീ​ഫി​ന്​ ബ​ന്ധ​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ പ​ങ്കു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി.

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സിൽ നിർണ്ണായക വഴിത്തിരിവ്. ലഹരിമരുന്ന് കേസിൽ എ​ന്‍ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ന്വേ​ഷ​ണം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ന​ട​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്തി​ലേ​ക്കും മ​നു​ഷ്യ​ക്ക​ട​ത്തി​ലേ​ക്കും നീ​ളു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ സം​ശ​യ നി​ഴ​ലി​ലു​ള്ള അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്​ ബി​നീ​ഷ്​ കോ​ടി​യേ​രി​യു​ടെ ബി​നാ​മി​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണി​ത്. മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട മറ്റുചി​ല​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും. ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സും സ്വ​ര്‍​ണ​ക്ക​ട​ത്തും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്.

എന്നാൽ ല​ത്തീ​ഫ്​ ന​ട​ത്തു​ന്ന പ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലും ബി​നീ​ഷി​ന്​ നി​ക്ഷേ​പ​മു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ഇ.​ഡി. സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്​​നയെ ചൊ​വ്വാ​ഴ്​​ച ചോ​ദ്യം ചെ​യ്​​ത​പ്പോ​ള്‍ ബി​നീ​ഷ്, ല​ത്തീ​ഫ്​ എ​ന്നി​വ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ വ്യ​ക്ത​ത വ​ന്നെ​ന്നാ​ണ്​ വി​വ​രം. അ​തി​െന്‍റ കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ല​ത്തീ​ഫി​ന്റെ സ്​​ഥാ​പ​ന​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ലും ല​ത്തീ​ഫി​ന്​ ബ​ന്ധ​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ പ​ങ്കു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി.

Read Also: ചങ്കുകളേ ഓടിവായോ…അതിജീവനത്തിന്റെ അനുഭവം പങ്കുവെച്ച് ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

അതേസമയം 2018ല്‍ ​പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റ്​ അ​നു​വ​ദി​ച്ച തു​ക കാ​ര്‍ പാ​ല​സ്​ എ​ന്ന സ്​​ഥാ​പ​നം ന​ട​ത്തു​ന്ന അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്​ വ​ഴി​യാ​ണ്​ ചെ​ല​വ​ഴി​ച്ച​തെ​ന്നും അ​തിന്​ ക​മീ​ഷ​ന്‍ ല​ഭി​ച്ചെ​ന്നും സ്വ​പ്​​ന മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ല്‍ ഡോ​ള​ര്‍ കൈ​മാ​റി​യ സ്​​ഥാ​പ​ന​വു​മാ​യി ല​ത്തീ​ഫി​നു​ള്ള ബ​ന്ധ​വു​ം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഈ ​സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ ബി​നീ​ഷി​ന്​​ ബി​നാ​മി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം​ ഇ.​ഡി​ക്കു​ണ്ട്​. മനുഷ്യക​ട​ത്ത്​ സം​ഘാം​ഗ​ങ്ങ​ളു​മാ​യി മു​ഹ​മ്മ​ദ്​ അ​നൂ​പി​ന്​ ബ​ന്ധ​മു​ണ്ടെ​ന്നതിനും തെ​ളി​വുണ്ട്​​.

shortlink

Related Articles

Post Your Comments

Related Articles


Back to top button