KeralaLatest NewsNews

ബിനീഷ് കോടിയേരിയ്ക്കും കുടുംബത്തിനും ശനിദശ : തലസ്ഥാനത്തെ വീട് ഉള്‍പ്പെടെ എല്ലാം കണ്ടുകെട്ടുമെന്ന് സൂചന നല്‍കി കേന്ദ്ര അന്വേഷണ ഏജന്‍സി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്കും കുടുംബത്തിനും ശനിദശം. ബംഗളൂര്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷില്‍ നിന്നും നിര്‍ണ്ണായകമായ പല വിവരങ്ങളും ഇഡിക്ക് ലഭിച്ചതായാണ് സൂചന. ഇതോടെ
തലസ്ഥാനത്തെ വീട് ഉള്‍പ്പെടെ എല്ലാം കണ്ടുകെട്ടുമെന്ന് സൂചന നല്‍കി കേന്ദ്ര അന്വേഷണ ഏജന്‍സി . ബിനീഷിനു നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും ഇന്നു ഇഡി പരിശോധന നടത്തിയ മരുതംകുഴിയിലെ വീടുള്‍പ്പെടെ ഇഡി അറ്റാച്ച്ചെയ്തേക്കും എന്ന സൂചനയാണ് ശക്തമാകുന്നത്.

Read Also : കള്ളപ്പണം എത്തിയത് ഗള്‍ഫില്‍ നിന്ന് …. ഗള്‍ഫിലായിരുന്ന അഞ്ചു വര്‍ഷവും ബിനീഷ് കള്ളപണം വെളുപ്പിച്ചു… ന്യൂജന്‍ ബാങ്കുകള്‍ക്ക് ഇഡിയുടെ നോട്ടീസ്.. ചോദ്യങ്ങള്‍ക്കെല്ലാം ബിനീഷിന് മൗനം … ബിനീഷിനെ കുടഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സികള്‍

കാര്‍ പാലസ്, യുഎഇ കോണ്‍സുലേറ്റില്‍ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷന്‍സ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവ തുടങ്ങിയ സ്ഥാപനങ്ങളുമായി ലത്തീഫിന് ബന്ധമുണ്ട്. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
അവിഹിത സമ്ബാദ്യം ആണെന്ന് കണ്ടാല്‍ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. അതിനുള്ള ജുഡീഷ്യല്‍ പവറും ഇഡിക്കുണ്ട്. പക്ഷെ കോടതി വഴിമാത്രമേ ഇഡി ഈ കാര്യത്തില്‍ മൂവ് ചെയ്യാന്‍ സാധ്യതയുള്ളൂ. ശംഖുമുഖം റെസ്റ്റോറന്റില്‍ ഉടലെടുത്ത പ്രശ്നം ബിനീഷിന്റെ മുഴുവന്‍ സ്ഥാപനങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്നു. കാര്‍ പാലസ്, പാരഗണ്‍ ഹോട്ടല്‍, കാപ്പിറ്റോ ലൈറ്റ്സ്, കാപ്പിറ്റോള്‍ ഫര്‍ണ്ണിച്ചര്‍, യുഎഎഫ്എക്സ് സൊല്യൂഷന്‍സ്, കെ.കെ.റോക്സ് ക്വാറി തുടങ്ങി ബിനീഷിന്റെ അവിഹിത സമ്ബാദ്യം ഒഴുകിയ സ്ഥാപനങ്ങള്‍ മുഴുവന്‍ ഇഡിക്ക് അറ്റാച്ച്മെന്റ് നോട്ടീസ് നല്‍കാം.

ഇഡി ഇന്നു പരിശോധന നടത്തിയ ബിനീഷിന്റെ മരുതന്‍കുഴിയിലെ വീട് ഉള്‍പ്പെടെ അറ്റാച്ച്മെന്റ് നോട്ടീസ് നല്‍കാം. ഇതെല്ലാം അവിഹിത സമ്ബാദ്യങ്ങള്‍ വഴി നേടിയതാണ് എന്ന് തെളിയിച്ചാല്‍ മാത്രം മതി. കൊച്ചിയില്‍ സാമ്ബത്തിക കുറ്റകൃത്യത്തിനുള്ള പ്രത്യേക കോടതി വഴി ഇഡിക്ക് ഈ കാര്യങ്ങളില്‍ സുഗമമായി നീങ്ങാനും കഴിയും. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ മുഴുവന്‍ ഇഡിയുടെ നീക്കം ആശങ്കയിലാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button