Latest NewsIndia

ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു

ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

മസ്തിഷ്കത്തിലെ അണുബാധമൂലം ഗുരുതരാവസ്ഥയിലായിരുന്ന ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ (46) അന്തരിച്ചു. ഫറാസ് ഖാന്റെ മരണ വാര്‍ത്ത ട്വിറ്ററിലൂടെ നടി പൂജ ഭട്ടാണ് അറിയിച്ചത്. ‘ഭാരിച്ച ഹൃദയവേദനയോടെ താന്‍ ആ വാര്‍ത്ത പുറത്തുവിടുകയാണ്. ഫറാസ് ഖാന്‍ നമ്മെ വിട്ടുപോയിരിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ലോകത്ത് അദ്ദേഹം സന്തോഷവാനായി ഇരിക്കട്ടെ.’

‘അദ്ദേഹത്തിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് ലഭിച്ച സഹായങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിന്റെ കുടുംബത്തേയും ഉള്‍പ്പെടുത്തുക. അദ്ദേഹത്തിന്റെ ശൂന്യത ഒരിക്കലും നികത്താനാകില്ല’. പൂജ ഭട്ട് ട്വിറ്ററില്‍ കുറിച്ചു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ട്വീറ്റ് കാണാം:

shortlink

Post Your Comments


Back to top button