Latest NewsNewsEntertainment

“മാക്ട”യുടെ അഭിമുഖ്യത്തിലുള്ള മാക്ട വിമൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു; മത്സരം നടക്കുക വെർച്വൽ പ്ലാറ്റ്ഫോമിൽ

18ചിത്രങ്ങൾ ആണ് മൂന്നു ദിവസമായി ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്

കൊച്ചി :മലയാള സിനിമയിലെ സാംസ്‌കാരിക സംഘടനയായ “മാക്ട “യുടെ അഭിമുഖ്യത്തിലുള്ള മാക്ട വിമൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നവംബർ 6,7,8തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു. ചലച്ചിത്ര കലാ സാങ്കേതിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെ അടുത്തറിയാൻ വഴിയൊരുക്കുകയാണ് ര ണ്ടാമത് MWIFF’20.

ലോകസിനിമ, ഭാഷവിഭാഗം, ഇന്ത്യൻ സിനിമ എന്നീ മൂന്നു വിഭാഗങ്ങളിലായി, ലോകമെങ്ങുമുള്ള വനിതാ ചലച്ചിത്ര സംവിധായകരുടെ 18ചിത്രങ്ങൾ ആണ് മൂന്നു ദിവസമായി ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്.

ടർക്കിഷ് ഭാഷയിലെ 6ചിത്രങ്ങൾ ഭാഷാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുവെന്നതാണ് മേളയുടെ സവിശേഷത.പോയവർഷം അറബിക് ചിത്രങ്ങളായിരുന്നു. ഏകദേശം 80ദശലക്ഷം ആളുകൾ സംസാരിക്കുന്ന ടർക്കിഷ് ഭാഷയിൽ നിന്നുള്ള “ബ്ലീച് “, “ടോപ്പാങ്ക “,”വിമൻസ് കൺട്രി “,”ദി ഹൈവ് “,”ഹ്ഷ് “,”ബോർക് “,”നോട് നോയിങ് “എന്നീ ചിത്രങ്ങൾ ആണ് മേള യിലുള്ളത്.

കൂടാതെ ഇന്ത്യൻ വിഭാഗത്തിൽ 4ചിത്രങ്ങൾ.നിരവധി ദേശീയ അവാർഡുകൾ നേടിയിട്ടുള്ള മഞ്ജു ബോറയുടെ “ഇൻ ദി ലാൻഡ് ഓഫ് പോയ്സൺ വിമൺ “,അരുണചൽപ്രദേശിലെ ഗോത്ര ഭാഷയിലെ “മിഷിങ് “,മലയാള ചിത്രം “തടിയനും മുടിയനും “, ബംഗാളി ചിത്രം “നിർബഷിതോ “.കൂടാതെ അമേരിക്ക, പോളണ്ട്, കൊസാവോ, കുർഡിസ്ഥാൻ, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളും മേള യിലുണ്ട്. നവംബർ 6ന് വൈകുന്നേരം 5ന് കെ. പി. എ. സി ലളിത, മേള ഉദ്ഘാടനം ചെയ്യും.

7ന് വൈകുന്നേരം 5ന് “സിനിമയും സാഹിത്യവും “എന്ന വിഷയത്തിൽ നടക്കുന്ന വെബിനാറിൽ റസൂൽ പൂക്കുട്ടി, ബെന്യാമിൻ, സുഷ്മേത് ചന്ദ്രോത്, അനുമോൾ, ദീദി ദാമോദരൻ, തനുജാ ഭട്ടതിരി എന്നിവർ പങ്കെടുക്കും. മാധവി മധുപാലാണ് മോഡറേറ്റർ.
8ന് വൈകുന്നേരം 5നുള്ള സമാപനചടങ്ങിൽ സംസ്ഥാന അവാർഡ് നേടിയ നടി കനി കുസൃതി മുഖ്യതിഥി ആവും.

പ്രശസ്ത നടി സീമാ ബിശ്വാസ് ആണ് ഫെസ്റ്റിവൽ ഡയറക്ടർ.ഡെലീഗേറ്റ് ഫീസ് 100രൂപ.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയുള്ള മേളയിൽ പങ്കെടുക്കാനും ഡെലീഗേറ്റ് രജിസ്ട്രേഷനുമായി www.4linecinema.com/mwiff എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

shortlink

Post Your Comments


Back to top button