KeralaNattuvarthaLatest NewsNewsIndiaEntertainment

കുരുക്ക് മുറുകുന്നു; മലയാളി യുവതാരങ്ങളും കുടുങ്ങും; ഉണ്ട, അഞ്ചാം പാതിര സിനിമകളിലഭിനയിച്ച താരത്തിനും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം; തെളിവുകൾ പുറത്ത്

കൊച്ചിയിലെ യുവനടനും, അനൂപ് മുഹമ്മദും നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ കോള്‍ ലിസ്റ്റ് പ്രമുഖ മാധ്യമത്തിന്

കൊച്ചി; കുരുക്ക് മുറുകുന്നു, മലയാളി യുവതാരങ്ങളുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് കൊച്ചിയിലെ യുവ സിനിമാതാരവുമായുള്ളത് അടുത്ത ബന്ധം. കൊച്ചിയിലെ യുവനടനും, അനൂപ് മുഹമ്മദും നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ കോള്‍ ലിസ്റ്റ് പ്രമുഖ മാധ്യമത്തിന് ലഭിച്ചു.

മമ്മൂട്ടി ചിത്രം , സൈക്കോ ത്രില്ലർ മൂവി അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലഭിനയിച്ച നടന് അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ ഫോണ്‍ വിളികള്‍ നടത്തിയതിന്റെ തെളിവുകളാണ് പ്രധാനമായും കണ്ടെത്തിയത്.

കൂടാതെ ഇത്തരത്തിൽ മലപ്പുറത്തെ നിരവധി സ്വര്‍ണക്കള്ളക്കടത്തുകാരുമായി അനൂപിന് ബന്ധമുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി ഷഹബാസിനെയും അനൂപ് മുഹമ്മദ് നിരവധി തവണ വിളിച്ചു. ഇരുവരും തമ്മില്‍ 55 ഫോണ്‍ കോളുകള്‍ നടത്തിയിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button